മദ്യലഹരിയില്‍ അമ്മയെ ചവട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍. ബി എം എസ്സിന്റെ പ്രാദേശിക നേതാവാണ് പ്രതി.

ചേര്‍ത്തല: മദ്യലഹരിയില്‍ അമ്മയെ ചവട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍.കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് തൈക്കല്‍ നിവര്‍ത്തില്‍ കല്ല്യാണി (75)യാണ് മരിച്ചത്. ഇടുപ്പെല്ല് തകര്‍ന്ന് ഗര്‍ഭപാത്രത്തില്‍ കയറിയതാണ് മരണ കാരണം. മകന്‍ സന്തോഷിനെ പട്ടണക്കാട് എസ്.ഐ അമൃത്രംഗന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. ഇയാള്‍ സംഘപരിവാർ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ്.. മുന്‍ ബിഎംഎസ് തൈക്കല്‍ യൂണിറ്റ് കണ്‍വീനറായിരുന്നു.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സന്തോഷിന്റെ സഹോദരിയുടെ വീട്ടിയായിരുന്നു കല്ല്യാണി. കഴിഞ്ഞ ദിവസമാണ് മരംവെട്ട്, ലോഡിങ് തൊഴിലാളിയായ സന്തോഷും ഭാര്യയും രണ്ട് മക്കളും താമസിക്കുന്ന വീട്ടില്‍ എത്തിയത്. 5,000 രൂപ ലോട്ടറിയടിച്ചതിന്റെ ആഘോഷം സുഹൃത്തുക്കളുമായി പങ്കുവെച്ച ശേഷമാണ് സന്തോഷ് വീട്ടില്‍ എത്തിയത്.
അമ്മയുമായി സംസാരിക്കവേ ക്ഷുഭിതനായ ഇയാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിലെത്തിയപ്പോള്‍ കല്ല്യാണി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിയും നില ഗുരുതരമായതോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.

error: Content is protected !!