ജലദൗർലഭ്യം രൂക്ഷം ; മട്ടന്നൂർ പാലോട്ടുപ്പള്ളിയിൽ ലിറ്റർകണക്കിന് കുടിവെള്ളം പാഴാകുന്നു

കടുത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്ത് ഉടനീളം ജലക്ഷാമം രൂക്ഷമാകുകയാണ് .ഈ അവസരത്തിലാണ് മട്ടന്നൂർ ഇരിട്ടി റോഡിലെ പാലോട്ടുപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിന് സമീപം കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്.കൊളച്ചേരി കുടിവെള്ള വിതരണ പദ്ധതിയുടെ മട്ടന്നൂർ പഞ്ചായത്തിലെ ജല വിതരണ പൈപ്പ് ലൈനനാണ് തകർന്നത്.തലശ്ശേരി വളവ് പാറ റോഡിൻറെ നവീകരണപ്രവർത്തിയുടെ ഭാഗമായി കലുങ്ക് നിർമ്മാണത്തിനിടെയാണ് പാലോട്ടുപ്പള്ളിയിൽ പൈപ്പ് ലൈൻ തകർന്നത്.

പാലോട്ടുപള്ളിക്ക് പുറമെ പഴശ്ശി ഉരുവച്ചാൽ മട്ടന്നൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പൈപ്പ് പൊട്ടിയിരുന്നു.വേനൽ കണക്കുമ്പോൾ ഇത്തരത്തിൽ ജലം പാഴാകുന്നതിൽ പൊതുജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.

error: Content is protected !!