പാക് എഫ്–16 വിമാനങ്ങൾ സുരക്ഷിതം; ഇന്ത്യ തകർത്തിട്ടില്ലെന്ന് യുഎസ് മാഗസിൻ

ന്യൂഡൽഹി∙ അമേരിക്ക പാക്കിസ്ഥാനു കൈമാറിയ എല്ലാ എഫ്–16 യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്നു അമേരിക്കൻ വാർത്താ പ്രസിദ്ധീകരണമായ ‘ഫോറിൻ പോളിസി’യുടെ റിപ്പോർട്ട്. യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇതു സംബന്ധിച്ച വാർത്ത വ്യാഴാഴ്ച ഫോറിൻ പോളിസി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ന്യൂഡൽഹി∙ അമേരിക്ക പാക്കിസ്ഥാനു കൈമാറിയ എല്ലാ എഫ്–16 യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്നു അമേരിക്കൻ പ്രസിദ്ധീകരണമായ ‘ഫോറിൻ പോളിസി’യുടെ റിപ്പോർട്ട്. യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇതു സംബന്ധിച്ച വാർത്ത വ്യാഴാഴ്ച ഫോറിൻ പോളിസി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 27ന് ഇന്ത്യയുമായി നടന്ന ഡോഗ്ഫൈറ്റിൽ പാക്കിസ്ഥാന്റെ എഫ്–16 വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതു തെറ്റാണെന്നു സൂചിപിക്കുന്നതാണ് പുതിയ റിപ്പോർട്ട്.

ബാലാക്കോട്ട് വ്യോമാക്രമണത്തിനു പിറ്റേന്നു നടന്ന ഡോഗ്ഫൈറ്റിൽ ഇന്ത്യൻ യുദ്ധവിമാനമായ മിഗ്–21 ബൈസൺ ഉപയോഗിച്ച് പാക്ക് എഫ്– 16 തകർത്തെന്നാണ് വ്യോമസേന അറിയിച്ചത്. ഇതിനെത്തുടർന്നു വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് പിടിയിലാകുകയും ചെയ്തിരുന്നു. എഫ്– 16 തകർത്ത ശേഷം ഇജ്ക്റ്റ് ചെയ്തു നിയന്ത്രണ രേഖയ്ക്കപ്പുറം ഇറങ്ങിയ അഭിനന്ദൻ പാക്കിസ്ഥാൻ പിടിയിലാകുകയായിരുന്നു.

മൂന്നു ദിവങ്ങൾക്കു ശേഷമാണ് അഭിനന്ദനെ വിട്ടുകിട്ടുന്നത്. ഇന്ത്യയില്‍ പതിച്ച അംറാം 120 മിസൈല്‍ (അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍), എഫ് –16 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ തെളിവാണെന്ന് ഫെബ്രുവരി 28നു വ്യോമസേന പറയുകയും ചെയ്തു.

യുഎസ് നിർമിതമായ എഫ്–16 വിമാനങ്ങൾ പ്രതിരോധ ആവശ്യങ്ങൾക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന കരാറടിസ്ഥാനത്തിലാണ് പാക്കിസ്ഥാനു കൈമാറിയത്. എന്നാൽ അതിർത്തിയിലെ സംഘർഷത്തിനിടെ എഫ്–16 ഉപയോഗിച്ചെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ യുഎസ് പാക്കിസ്ഥാനോടു വിശദീകരണം തേടി.

ഇതിനെത്തുടർന്നു എഫ്–16ന്റെ എണ്ണമെടുക്കാൻ പാക്കിസ്ഥാൻ യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ക്ഷണിക്കുകയായിരുന്നു. ഇവരുടെ റിപ്പോർട്ടാണ് ഫോറിൻ പോളിസി മാഗസിൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിഗ് 21 ഉപയോഗിച്ച് എഫ്–16 തകർക്കാൻ ഇന്ത്യ ശ്രമിച്ചിരിക്കാം. എന്നാൽ തകർത്തെന്ന ഇന്ത്യയുടെ വാദം രാജ്യാന്തര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു മാഗസിനിലെ റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 14ന് പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടർന്നാണ് 26–ന് ബാലാക്കോട്ട് ഭീകരക്യാംപിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയത്. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ വിമാനങ്ങള്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണത്തിനു ശ്രമിച്ചത്.

error: Content is protected !!