മോദിക്കെതിരെ വീണ്ടും പിണറായി ; തെറ്റ് ചെയ്‌താൽ മുഖം നോക്കാതെ നടപടി ഉണ്ടാകും

കേ​ര​ള​ത്തി​ൽ അ​യ്യ​പ്പ​ന്‍റെ പേ​രു പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു വീ​ണ്ടും മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റായി വി​ജ​യ​ൻ. ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്കു സം​ര​ക്ഷ​ണം ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും സ​ന്നി​ധാ​ന​ത്ത് അ​ക്ര​മം ന​ട​ത്തി ക​ലാ​പ​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു ആ​ർ​എ​സ്എ​സ് ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്കു സം​ര​ക്ഷ​ണം ന​ൽ​കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. സ​ന്നി​ധാ​ന​ത്ത് അ​ക്ര​മം ന​ട​ത്തി ക​ലാ​പ​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു ആ​ർ​എ​സ്എ​സ് ല​ക്ഷ്യം. സ​ർ​ക്കാ​ർ ഇ​ത് ത​ട​ഞ്ഞു. അ​ക്ര​മം എ​വി​ടെ ന​ട​ന്നാ​ലും കേ​സു​ണ്ടാ​കും. ഇ​തു കേ​ര​ള​മാ​ണ്. തെ​റ്റു ചെ​യ്താ​ൽ മു​ഖം​നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കും- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണാ​ട​ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി ശ​ബ​രി​മ​ല വി​ഷ​യം പ​രാ​മ​ർ​ശി​ച്ച​ത്. ക​മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന കേ​ര​ള​ത്തി​ൽ ഒ​രു പൗ​ര​ന് അ​യ്യ​പ്പ​ന്‍റെ പേ​ര് പ​റ​യാ​ൻ പോ​ലും ക​ഴി​യി​ല്ലെ​ന്നും ശ​ബ​രി​മ​ല​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ൽ ജ​യി​ലി​ലാ​കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

error: Content is protected !!