മാണി കേരളരാഷ്ട്രീയത്തിലെ അതികായനെന്നു പ്രധാനമന്ത്രി

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നാ​യി​രു​ന്നു കെ.​എം മാ​ണി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​ന​ങ്ങ​ളു​മാ​യു​ള്ള ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ക​ർ​ക്കാ​നാ​വാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് റി​ക്കാ​ർ​ഡ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് വേ​ദ​നി​പ്പി​ച്ചു. സം​സ്ഥാ​ന​ത്തി​ന് മാ​ണി ന​ൽ​കി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ഓ​ർ​മി​ക്ക​പ്പെ​ടും. പ്ര​വ​ർ​ത്ത​ക​രോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

error: Content is protected !!