കെ എം മാണിയുടെ സംസ്കാരം വ്യാഴാഴ്ച്ച

അന്തരിച്ച കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണിയുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിൽ നടക്കും. ബുധനാഴ്ച രാവിലെ കോട്ടയത്ത് എത്തിക്കുന്ന മൃതദേഹം കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും പൊതുദർശനത്തിന് വയ്ക്കും. ഇന്ന് ലേക് ഷോർ ആശുപത്രിയിൽ തന്നെ മൃതദേഹം സൂക്ഷിക്കും.

രാവിലെ പത്തിന് കേരള കോണ്‍ഗ്രസ് ഓഫീസിൽ എത്തിക്കുന്ന മൃതദേഹം ഒരു മണിക്കൂറിന് ശേഷം തിരുനക്കര മൈതാനത്തേക്ക് മാറ്റും. ഇവിടെ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ പാലായിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. അവിടെയും പൊതുദർശനത്തിന് സൗകര്യമൊരുക്കുന്നുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം തീരുമാനിച്ചിരിക്കുന്നത്.

error: Content is protected !!