മാഹിയിൽ ബോംബ് ശേഖരം കണ്ടെടുത്തു

മാഹി ചെമ്പ്രയിൽ പോലീസ് നടത്തിയ പരിശോധനയിൽ നാല് ബോംബുകൾ കണ്ടെടുത്തു.ഉഗ്രസ്ഫോടകശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകളും രണ്ട് നാടൻ ബോംബുകളുമാണ് മാഹി പോലീസ് കേരള പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.ഏപ്രിൽ 18 ന് പുതുച്ചേരിയിൽ നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് പരിശോധന നടത്തിയത്. മാഹിയിലും ഏപ്രിൽ 18 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

error: Content is protected !!