ടിക് ടോക്ക് നിരോധനം മദ്രാസ് ഹൈക്കോടതി പിൻവലിച്ചു

മൊ​ബൈ​ൽ വീ​ഡി​യോ ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക്കി​ന്‍റെ നി​രോ​ധ​നം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി നീ​ക്കി. ടി​ക് ടോ​ക്കി​ന്‍റെ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ടി​ക് ടോ​ക്കി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​ക്കു സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബുധനാഴ്ച തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ങ്കി​ൽ ടി​ക് ടോ​ക്കി​ന്‍റെ നി​രോ​ധ​നം നീ​ക്കി​യ​താ​യി ക​ണ​ക്കാ​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ശ്ലീ​ല​ത പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നും കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ച് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട ഹ​ര്‍​ജി​യി​ലാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ടി​ക് ടോ​ക്ക് ആ​പ്പി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് ഈ ​ആ​പ്പ് പി​ന്‍​വ​ലി​ച്ചി​രു​ന്നു.

error: Content is protected !!