കോട്ടയം വഴി പോകുന്ന ട്രെയിനുകൾക്ക് ശനിയാഴ്ച്ച നിയന്ത്രണം

നാ​​ഗ​​ന്പ​​ടം റെ​​യി​​ൽ​​വേ പ​​ഴ​​യ മേ​​ൽ​​പാ​​ലം പൊ​​ളി​​ച്ചു​നീ​​ക്കു​​ന്ന​​തി​​നാ​​ൽ കാ​​യം​​കു​​ളം, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം പാ​​ത​​യി​​ൽ 27ന് ​​ട്രെ​​യി​​ൻ നി​​യ​​ന്ത്ര​​ണം. മൂ​​ന്നു മെ​​മു അ​​ട​​ക്കം 12 പാ​​സ​​ഞ്ച​​ർ ട്രെ​​യി​​നു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും നാ​​ലു ട്രെ​​യി​​നു​​ക​​ൾ ഭാ​​ഗി​​ക​​മാ​​യും റ​​ദ്ദാ​​ക്കി. 10 ട്രെ​​യി​​നു​​ക​​ൾ ആ​​ല​​പ്പു​​ഴ​​ വ​​ഴി തി​​രി​​ച്ചു​​വി​​ടും. വ​​ഴി​​തി​​രി​​ച്ചു വി​​ടു​​ന്ന ട്രെ​​യി​​നു​​ക​​ൾ​​ക്ക് എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​ൻ, ആ​​ല​​പ്പു​​ഴ, ചേ​​ർ​​ത്ത​​ല, ഹ​​രി​​പ്പാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ അ​​ധി​​ക സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ക്കും.

പൂ​​ർ​​ണ​​മാ​​യും റ​​ദ്ദാ​​ക്കി​​യ ട്രെ​​യി​​നു​​ക​​ൾ: 66308 കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം മെ​​മു, 66302 കൊ​​ല്ലം-​​എ​​റ​​ണാ​​കു​​ളം മെ​​മു, 66303 എ​​റ​​ണാ​​കു​​ളം-​​കൊ​​ല്ലം മെ​​മു, 56385 എ​​റ​​ണാ​​കു​​ളം-​​കോ​​ട്ട​​യം പാ​​സ​​ഞ്ച​​ർ, 56390 കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, 56387 എ​​റ​​ണാ​​കു​​ളം-​​കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ, 56388 കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, 56380 കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, 56303 എ​​റ​​ണാ​​കു​​ളം-​​ആ​​ല​​പ്പു​​ഴ പാ​​സ​​ഞ്ച​​ർ, 56381 എ​​റ​​ണാ​​കു​​ളം-​​കാ​​യം​​കു​​ളം പാ​​സ​​ഞ്ച​​ർ, 56382 കാ​​യം​​കു​​ളം-​​എ​​റ​​ണാ​​കു​​ളം പാ​​സ​​ഞ്ച​​ർ, 56301 ആ​​ല​​പ്പു​​ഴ-​​കൊ​​ല്ലം പാ​​സ​​ഞ്ച​​ർ.

ഭാ​​ഗി​​ക​​മാ​​യി റ​​ദ്ദാ​​ക്കി​​യ​​വ: 56365 ഗു​​രു​​വാ​​യൂ​​ർ-​​പു​​ന​​ലൂ​​ർ പാ​​സ​​ഞ്ച​​ർ. എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍-​​പു​​ന​​ലൂ​​ർ സ്റ്റേ​​ഷ​​നു​​ക​​ൾ​​ക്കി​​ട​​യി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തി​​ല്ല. 56366 പു​​ന​​ലൂ​​ർ-​​ഗു​​രു​​വാ​​യൂ​​ർ പാ​​സ​​ഞ്ച​​ർ. പു​​ന​​ലൂ​​ർ-​​എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍ സ്റ്റേ​​ഷ​​നു​​ക​​ൾ​​ക്കി​​ട​​യി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തി​​ല്ല. 16307 ആ​​ല​​പ്പു​​ഴ-​​ക​​ണ്ണൂ​​ർ എ​​ക്സ്പ്ര​​സ്. ആ​​ല​​പ്പു​​ഴ​​യ്ക്കും എ​​റ​​ണാ​​കു​​ളം ജം​​ഗ്ഷ​​നും ഇ​​ട​​യി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തി​​ല്ല. 16308 ക​​ണ്ണൂ​​ർ-​​ആ​​ല​​പ്പു​​ഴ എ​​ക്സ്പ്ര​​സ് എ​​റ​​ണാ​​കു​​ള​​ത്ത് യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ക്കും.

ആ​​ല​​പ്പു​​ഴ​​ വ​​ഴി തി​​രി​​ച്ചു​​വി​​ട്ട ട്രെ​​യി​​നു​​ക​​ൾ; 16650 നാ​​ഗ​​ർ​​കോ​​വി​​ൽ-​​മം​​ഗ​​ളൂ​​രു പ​​ര​​ശു​​റാം എ​​ക്സ്പ്ര​​സ്, 17229 തി​​രു​​വ​​ന​​ന്ത​​പു​​രം-​​ഹൈ​​ദ​​രാ​​ബാ​​ദ് എ​​ക്സ്പ്ര​​സ്, 16382 ക​​ന്യാ​​കു​​മാ​​രി-​​മും​​ബൈ എ​​ക്സ്പ്ര​​സ്, 12625 തി​​രു​​വ​​ന​​ന്ത​​പു​​രം-​​ന്യൂ​​ഡ​​ൽ​​ഹി കേ​​ര​​ള, 16525 ക​​ന്യാ​​കു​​മാ​​രി-​​കെ​എ​​സ്ആ​​ർ ബം​​ഗ​​ളൂ​​രു ഐ​​ല​​ൻ​​ഡ് എ​​ക്സ്പ്ര​​സ്, 12081 ക​​ണ്ണൂ​​ർ-​​തി​​രു​​വ​​ന​​ന്ത​​പു​​രം ജ​​ന​​ശ​​താ​​ബ്ദി എ​​ക്സ്പ്ര​​സ്, 12626 ന്യൂ​​ഡ​​ൽ​​ഹി-​​തി​​രു​​വ​​ന​​ന്ത​​പു​​രം കേ​​ര​​ള, 17230 ഹൈ​​ദ​​രാ​​ബാ​​ദ്-​​തി​​രു​​വ​​ന​​ന്ത​​പു​​രം ശ​​ബ​​രി, 16649 മം​​ഗ​​ളൂ​​ർ-​​നാ​​ഗ​​ർ​​കോ​​വി​​ൽ പ​​ര​​ശു​​റാം എ​​ക്സ്പ്ര​​സ്, 12201 ലോ​​ക്മാ​​ന്യ​​തി​​ല​​ക്-​​കൊ​​ച്ചു​​വേ​​ളി ഗ​​രി​​ബ്‌​ര​​ഥ് എ​​ക്സ്പ്ര​​സ്. 12624 തി​​രു​​വ​​ന​​ന്ത​​പു​​രം-​​ചെ​​ന്നൈ മെ​​യി​​ൽ 45 മി​​നി​​ട്ട് അ​​ധി​​ക​​സ​​മ​​യം കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ നി​​ർ​​ത്തി​​യി​​ടും.

error: Content is protected !!