കിഫ്‌ബി വിവാദം ; പ്രതിപക്ഷാരോപണങ്ങൾക്ക് തിരിച്ചടി

കിഫ്ബി മസാല ബോണ്ട് വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റേത് നാടിന് വിരുദ്ധമായ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങള്‍ക്കിടയിലും കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന് രാജ്യാന്തര ഓഹരി വിപണിയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ബോണ്ടിന്‍റെ വിപണോദ്ഘാടനം പൊതുപരിപാടിയാക്കാനും മുഖ്യമന്ത്രിയെ ക്ഷണിക്കാനും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തീരുമാനിച്ചു.

കിഫ്ബി മസാല ബോണ്ടിനെ ചൊല്ലി ഭരണ പ്രതിപക്ഷത്തിന്റെ വാദ പ്രതിവാദങ്ങള്‍ക്കിടയിലാണ് പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നാടിനെ പറ്റി താല്പര്യമുള്ളവർ കനേഡിയൻ പെൻഷൻ ഫണ്ടിനെ ആക്ഷേപിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെയ് 17ന് ലണ്ടനിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്രാനുമതി തേടും. ഒരു സംസ്ഥാന മുഖ്യമന്ത്രി ആദ്യമാണ് അതിഥിയാകുന്നത്. കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന്‍റെ സ്വീകാര്യതയുടെ തെളിവായാണ് കിഫ്ബിയും ധനവകുപ്പും ഇതിനെ കാണുന്നത്. കഴിഞ്ഞ മാസം അവസാനമാണ് 2150 കോടി രൂപയുടെ മസാല ബോണ്ട് കിഫ്ബി കാനഡയില്‍ വിറ്റഴിച്ചത്.

error: Content is protected !!