കണ്ണൂരിൽ മത്സരിക്കാൻ 13 സ്ഥാനാർത്ഥികൾ

ലോക്സഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരരംഗത്ത് 13 സ്ഥാനാര്‍ത്ഥികള്‍. പത്രിക പിന്‍വലിക്കാനുള്ള സമയം ഏപ്രില്‍ എട്ടിന് മൂന്ന് മണിക്ക് അവസാനിച്ചു. കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നം കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനുവദിച്ചു.

സി കെ പത്മനാഭന്‍ (ബി ജെ പി)-താമര, പി കെ ശ്രീമതി ടീച്ചര്‍ (സി പി ഐ എം)-അരിവാള്‍ ചുറ്റിക നക്ഷത്രം,  കെ സുധാകരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- കൈപ്പത്തി, അഡ്വ. ആര്‍ അപര്‍ണ (എസ് യു സി ഐ-സി) -ടെലിവിഷന്‍, കെ കെ അബ്ദുള്‍ ജബ്ബാര്‍ (എസ് ഡി പി ഐ)-ഓട്ടോറിക്ഷ, കുര്യാക്കോസ് (സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)- ബാറ്ററി ടോര്‍ച്ച്, പ്രവീണ്‍ അരീമ്പ്രാത്തൊടിയില്‍ (സ്വതന്ത്രന്‍)- തോണിയും തോണിക്കാരനും തുഴയും, രാധാമണി നാരായണകുമാര്‍ (സ്വതന്ത്ര)- പേനയുടെ മുനയും ഏഴ് സൂര്യ രശ്മികളും, കെ ശ്രീമതി W/o സുധീപ് കുമാര്‍ സി വി (സ്വതന്ത്ര)- ഡിഷ് ആന്റിന, പി ശ്രീമതി W/o രവീന്ദ്രന്‍ (സ്വതന്ത്ര)- മോതിരം, കെ സുധാകരന്‍ S/o കുഞ്ഞിരാമന്‍ (സ്വതന്ത്രന്‍)- കൈതച്ചക്ക, കെ സുധാകരന്‍ S/o കൃഷ്ണന്‍ (സ്വതന്ത്രന്‍)- ഗ്ലാസ് ടംബ്ലര്‍, സുധാകരന്‍ പി കെ S/o കൃഷ്ണപിള്ള (സ്വതന്ത്രന്‍)- ഡയമണ്ട് എന്നിങ്ങനെയാണ് ചിഹ്നങ്ങള്‍.

കലക്ടറേറ്റ് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ ഒബ്സര്‍വര്‍ ജൂലി സോണോവല്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!