കണ്ണൂരിലേക്ക് ലൈസെൻസ് ഇല്ലാതെ കടത്തിയ പടക്കം പിടികൂടി

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ അ​ശ്ര​ദ്ധ​മാ​യി പി​ക്ക​പ്പ് വാ​നി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1091 കി​ലോ​ഗ്രാം വി​ഷു​പ്പ​ട​ക്ക​ങ്ങ​ൾ പോ​ലീ​സ് പി​ടി​കൂ​ടി. ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡുനി​ന്ന് താ​ഴെ​ചൊ​വ്വ​യി​ലേ​ക്ക് പി​ക്ക​പ്പ് വാ​നി​ൽ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന വി​വി​ധ​യി​നം ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ളാ​ണ് മേ​ലെ​ചൊ​വ്വ​യി​ൽ വ​ച്ച് ടൗ​ൺ എ​സ്ഐ പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ൻ ഡ്രൈ​വ​ർ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ന​രേ​ന്ദ്ര​ൻ (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ട​ക്ക​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. താ​ഴെ​ചൊ​വ്വ​യി​ലെ ഒ​രു ക​ട​യി​ലേ​ക്ക് വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു പ​ട​ക്ക​ങ്ങ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ പ​ട​ക്ക​ങ്ങ​ൾ കോ​ട​തി​ക്ക് കൈ​മാ​റും.

error: Content is protected !!