കണ്ണൂരിലെ പ്രശ്ന സാധ്യത ബൂത്തുകളിൽ സേനകൾ, വെബ് കാസ്റ്റിംഗ്, ലൈവ് വീഡിയോ കവറേജ് തുടങ്ങിയവ ഉണ്ടായിരിക്കും

 

കണ്ണൂർ: ജില്ലയിൽ 1857 ബൂത്തുകളില്‍ 134 എണ്ണം ക്രിറ്റിക്കല്‍ ബൂത്തുകളും 39 എണ്ണം മാവോയിസ്റ്റ് ഭീഷണി നേരിടുന്നവയുമായ സാഹചര്യത്തിൽ വിപുലമായ സുരക്ഷാ സംവിധാനവുമായി തെരെഞ്ഞെടുപ്പ് കമ്മീഷൻ. സേനകള്‍ക്കു പുറമെ ഇവിടങ്ങളില്‍ വെബ്കാസ്റ്റിംഗും ലൈവ് വീഡിയോ കവറേജും സജ്ജീകരിക്കും.
വിവിധ മണ്ഡലങ്ങളിലായി വോട്ടര്‍മാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ഭീഷണി നേരിടുന്ന 233 വള്‍ണറബ്ള്‍ ബൂത്തുകളും ജില്ലയിലുണ്ട്. ഇവിടങ്ങളിലെ 9510 വോട്ടര്‍മാർക്കായാണ് വെബ്കാസ്റ്റിംഗും ലൈവ് വീഡിയോ കവറേജും ഏർപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഭയമില്ലാതെ വോട്ടു ചെയ്യുന്നതിനാവശ്യമായ ആവശ്യമായ മറ്റു ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കും.

error: Content is protected !!