കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം തീപ്പിടുത്തം

കണ്ണൂർ : കണ്ണപുരം റെയിൽവേ സ്‌റ്റേഷന് സമീപം തീപ്പിടുത്തം.വൈകിട്ട് 6:30 ഓടെ ആക്രി കച്ചവടം നടത്തുന്ന സ്ഥലത്താണ് തീ പടർന്ന് പിടിച്ചത്.തീ മറ്റ് സ്ഥലങ്ങളിലേക്കും പടർന്നതോടെ സമീപവാസികൾ പരിഭ്രാന്തരായി. കണ്ണൂരിൽ നിന്നുള്ള രണ്ട് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.


error: Content is protected !!