പൊതുതിരഞ്ഞെടുപ്പ് ; ട്വിറ്റർ കീഴടക്കി ഇന്ത്യ

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കാലം ആഘോഷമാക്കി സോഷ്യല്‍ മീഡിയയും. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടമായ ഇന്നലെ ഇലക്ഷന്‍ വിഷയത്തില്‍ 1.2 കോടി ട്വീറ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഒരു മാസ കാലയളവിനിടെ 45.6 ട്വീറ്റുകള്‍ ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

‘ലോക്സഭാഇലക്ഷന്‍2019′ എന്ന ഹാഷ്ടാഗുകളിലാണ് തെരഞ്ഞടുപ്പ് ട്വീറ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. കഴിഞ്ഞ മാസത്തെ സര്‍വ്വേ അനുസരിച്ച് ട്വിറ്റര്‍ ഇന്ത്യ അഭിപ്രായപ്പെടുന്നത്, കന്നി വോട്ടര്‍മാരില്‍ 90 ശതമാനം പേരും വോട്ട് രേഖപ്പെടുത്തുമെന്നാണ്.

തെരഞ്ഞെടുപ്പ് പ്രചാരണവും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയും, നയപ്രഖ്യാപനങ്ങളുമാണ് തെരഞ്ഞെടുപ്പ് സംബന്ധമായി ട്വീറ്റ് ചെയ്യപ്പെട്ടവയില്‍ മുന്നില്‍ നില്‍ക്കുന്നത്. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 11 വരെയുള്ള കാലയളവില്‍ ട്വിറ്ററില്‍ ചര്‍ച്ച ചെയ്യപ്പെട്ട മുഖ്യ വിഷയങ്ങള്‍ ദേശീയ സുരക്ഷ, മതം, തൊഴില്‍, കൃഷി, നികുതി, വ്യാപാരം എന്നിവയാണ്.

സര്‍വ്വേ അനുസരിച്ച് ഇന്ത്യയിലെ പത്തില്‍ ഏഴ് കന്നി വോട്ടര്‍മാരും വിശ്വസിക്കുന്നത്, തങ്ങളുടെ ട്വീറ്റുകള്‍ പൊതു ചര്‍ച്ചകളെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ്. 54.6 ശതമാനം പേര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നത് വിവിധ വിഷയങ്ങളില്‍ വേണ്ട പിന്തുണ ലഭിക്കാന്‍ വേണ്ടിയും 54.4 ശതമാനം പേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പുറംലോകത്തെ കേള്‍പ്പിക്കാന്‍ വേണ്ടിയുമാണ്. ഇന്ത്യയിലും ലോകത്തും നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചറിയാനാണ് 80 ശതമാനത്തിന് മുകളിലുള്ള ഉപയോക്താക്കള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നത്.

error: Content is protected !!