എടക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും ഐസ്ക്രീം ബോംബുകൾ കണ്ടെത്തി.

കണ്ണൂർ: എടക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും ബോംബുകൾ കണ്ടെത്തി. എടക്കാട് യുപി സ്കൂളിനു സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലാണ് രണ്ടു ഐസ്ക്രീം ബോംബുകൾ കണ്ടെത്തിയത്.

ഓട്ടോറിക്ഷയിൽ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസിന്‍റെ പരിശോധന. പുലർച്ചെ നാലോടെ എത്തി പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

error: Content is protected !!