കണ്ണൂർ ജില്ലയിൽ മുഴുവൻ പോളിംഗ് സാമഗ്രികളും വിതരണം ചെയ്തു.

2019 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സമാഗ്രികള്‍ വിതരണം ചെയ്തു. അതത് നിയമസഭാ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രത്തില്‍ സജ്ജീകരിച്ചിരിക്കുന്ന സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ച ഇവിഎം-വിവിപാറ്റ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളാണ് ബന്ധപ്പെട്ട എആര്‍ഒമാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.
ജില്ലയിലെ 1,857 പോളിംഗ് സ്റ്റേഷനുകളിലേക്കായി 2,231 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളുമാണ് അനുവദിച്ചിട്ടുള്ളത്. പയ്യന്നൂര്‍- 216, കല്യാശ്ശേരി-203, തളിപ്പറമ്പ്- 233, ഇരിക്കൂര്‍- 221, അഴീക്കോട്- 185,  കണ്ണൂര്‍- 179, ധര്‍മടം- 197, തലശ്ശേരി- 198, കൂത്തുപറമ്പ്- 206, മട്ടന്നൂര്‍-203, പേരാവൂര്‍-190 എന്നിങ്ങനെ 2,231 വീതം ഇവിഎമ്മുകളും വിവിപാറ്റുകളുമാണ് നിയമസഭ നിയോജക മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്തത്.
എകെഎഎസ്ജിവിഎച്ച്എസ്എസ് പയ്യന്നൂര്‍, ഗവ. ഗേള്‍സ് എച്ച്എസ്എസ് മാടായി, തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍്, ടാഗോര്‍ വിദ്യാനികേതന്‍ തളിപ്പറമ്പ്, കൃഷ്ണമേനോന്‍ വനിതാ കോളേജ് പള്ളിക്കുന്ന്, മുനിസിപ്പല്‍ എച്ച്എസ്എസ് കണ്ണൂര്‍, എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് തോട്ടട, മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍ തുണ്ടിയില്‍, ഗവ.ബ്രണ്ണന്‍ കോളേജ് ധര്‍മ്മടം, എന്നിവയാണ് ജില്ലയിലെ വിതരണ കേന്ദ്രങ്ങള്‍.
.
error: Content is protected !!