കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; കണ്ണൂരിലടക്കം താപനില ഉയരും

 

കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ അടുത്ത ദിവസങ്ങളിലൊന്നും സംസ്ഥാനത്ത് താപനിലയില്‍ ആശ്വാസകരമായ പുരോഗതി ഉണ്ടാവില്ലെന്ന് സൂചന. ഈ മാസം 8 വരെയുള്ള താപനിലയുടെ കണക്കുവിവരങ്ങളാണ് കലാവസ്ഥാ വകുപ്പ് പുറത്തു വീട്ടിട്ടുള്ളത്.  അടുത്ത നാല് ദിവസം വരെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും 2 മുതൽ 3 ഡിഗ്രി വരെ ഉയരുമെന്നാണ് മാപ്പില്‍  കാണുന്നത്. മുന്നറിയിപ്പ് തുടരുന്നതിനാൽ സൂര്യാഘാതം, സൂര്യതാപം എന്നിവ ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. തൃശൂർ ജില്ലയിൽ ഇന്നലെ മഴ പെയ്തത് ഒഴിച്ചാൽ ആശ്വസകരമായ യാതൊരു സാഹചര്യവും കേരളത്തിലുടനീളം കാലാവസ്ഥയിൽ കാണാനില്ല.  കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മാപ്പ് വാർത്തയുടെ കൂടെ ചേർക്കുന്നു…

error: Content is protected !!