മാവോവാദികളുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഢില്‍ നാല് ബി.എസ്.എഫ്. ജവാന്മാര്‍ കൊല്ലപ്പെട്ടു.

റായ്പൂർ: ഛത്തീസ്ഗഢിലെ കാങ്കറിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ബി.എസ്.എഫ്. ജവാന്മാർ കൊല്ലപ്പെട്ടു. രണ്ടു ജവാന്മാർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ 11.45-ഓടെയാണ് കാങ്കറിലെ പഖഞ്ചൂറിൽ മാവോവാദികളും സുരക്ഷാസനേയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ബി.എസ്.എഫ്. ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനുനേരെ മാവോവാദികൾ ആദ്യം വെടിയുതിർക്കുകയായിരുന്നു. 114 ബറ്റാലിയനിലെ ബി.എസ്.എഫ്. ജവാന്മാരാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്.

error: Content is protected !!