വാഹനത്തിൽ നിന്നും വീണ മാധ്യമ പ്രവർത്തകനെ ആംബുലൻസിൽ കയറ്റിയത് പ്രിയങ്ക ഗാന്ധിയും രാഹുലും ചേർന്ന്. ദൃശ്യങ്ങൾ കാണാം

 

കൽപറ്റ: റോഡ്​ ഷോയ്​ക്കിടെ വാഹനത്തിൽ നിന്ന്​ വീണ മാധ്യമപ്രവർത്തകരെ സഹായിക്കാൻ ഓടിയെത്തി​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും.

വയനാട്​ ലോക്​സഭ മണ്ഡലത്തിൽ സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം സംഘടിപ്പിച്ച റോഡ്​ ഷോയ്​ക്കിടെ ആയിരുന്നു സംഭവം. ന്യൂസ് 9 റിപ്പോർട്ടർ സുപ്രിയ, ഇന്ത്യ എഹഡ് കേരളാ റിപ്പോർട്ടർ റിറ്റ്സൻ ഉമ്മൻ എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇരുവരെയും കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മാധ്യമ പ്രവർത്തകർ വീണത്​ ശ്രദ്ധയിൽപെട്ട രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമടക്കമുള്ളവർ അവർക്കരികിലേക്ക്​ ഓടിയെത്തുകയും പിടിച്ച്​ എഴുന്നേൽപ്പിക്കാൻ സഹായിക്കുകയും അവർക്ക്​ വെള്ളം നൽകുകയും ചെയ്​തു.പരിക്കേറ്റ ഇന്ത്യ എഹഡ് കേരളാ റിപ്പോർട്ടർ റിറ്റ്സൻ ഉമ്മനെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസിലേക്ക് കയറ്റാനും രാഹുൽ സഹായിച്ചു. ഈ സമയം പ്രിയങ്കാ ഗാന്ധിയാണ്​ റിറ്റ്​സൻെറ ഷൂ കൈയിലെടുത്തത്​. റോഡ് ഷോയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമപ്രവർത്തകർ സഞ്ചരിച്ച വാഹനത്തിൻെറ ബാരിക്കേഡ് തകർന്നതോടെയാണ്​ വനിതാ മാധ്യമപ്രവർത്തകയടക്കമുള്ളവർ​ താഴേക്ക് വീണത്​.

error: Content is protected !!