ഡബ്ബിംഗ് ആർട്ടിസ്റ്റ് ആനന്ദവല്ലിക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

 

ആനന്ദവല്ലി ശബ്ദ വൈവിധ്യം കൊണ്ട് ശ്രദ്ധേയയായ ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബ്ദ വൈവിധ്യം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നു ആനന്ദവല്ലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ച് ഡബ്ബ് ചെയ്യാൻ അസാധാരണ കഴിവ് അവർക്കുണ്ടായിരുന്നു. കൊച്ചു കുട്ടികളുടെ മുതൽ പ്രായമുള്ളവരുടെ വരെ ശബ്ദം വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ ആനന്ദവല്ലിക്കായി. നാടക- സിനിമാ മേഖലയിൽ അഭിനേതാവായി ശോഭിക്കാനും അവർക്ക് കഴിഞ്ഞെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

error: Content is protected !!