സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു: വയനാട്ടിലെ ആദിവാസി പെണ്‍കുട്ടിക്ക് മികച്ച വിജയം

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കനിഷ്ക് കടാരിയ ആണ് ഒന്നാം റാങ്ക് നേടി. അക്ഷത് ജയിൻ, ജുനൈദ് അഹമ്മദ്, ശ്രേയംസ് കുമാത്, ശ്രുതി ജയന്ത് ദേശ്മുഖ് എന്നിവർ 2 മുതൽ 5 വരെ റാങ്കുകൾ കരസ്ഥമാക്കി. 29ാം റാങ്ക് നേടി ശ്രീലക്ഷ്മി റാം മലയാളത്തിന്റെ അഭിമാനമായി.

രഞ്ജന മേരി വർഗീസ് (49), അർജുൻ മോഹൻ (66), ശ്രീധന്യ സുരേഷ് (410) തുടങ്ങിയ മലയാളികളും പട്ടികയിലുണ്ട്. ആകെ 759 പേരെ വിവിധ സർവീസുകളിൽ നിയമനത്തിന് തിരഞ്ഞെടുത്തു; 577 പുരുഷന്മാരും 182 സ്ത്രീകളും. ഒന്നാം റാങ്ക് നേടിയ കനിഷ്ക് കടാരിയ പട്ടിക വിഭാഗത്തിൽ നിന്നുള്ള പരീക്ഷാർഥിയാണ്.

മലയാളിയായ ആദിവാസി പെണ്‍കുട്ടിക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച റാങ്ക് ലഭിച്ചു. വയനാട് സ്വദേശിയായ ശ്രീധന്യാ സുരേഷ് ആണ് മികച്ച വിജയം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു ആദിവാസി പെണ്‍കുട്ടിക്ക് ഇത്തരത്തിലൊരു നേട്ടം. പി ജി പഠനത്തിനു ശേഷം ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തു വരികയായിരുന്നു ശ്രീധന്യ.
ശ്രീധന്യയ്ക്ക് ആശംസകളുമായി മുഖ്യ മന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖ നേതാക്കള്‍ രംഗത്തെത്തി

മുഖ്യ മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്…

സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങൾ. ഗോത്ര വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ എല്ലാവിധ ആശംസകളും. ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർത്ഥികൾക്കും അനുമോദനങ്ങൾ.

error: Content is protected !!