ബാബുപോളിനെ മുഖ്യമന്ത്രി അനുസ്മരിച്ചു

ഇന്ന് പുലർച്ചെ അന്തരിച്ച മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡി ബാബുപോളിനെ അനുസ്മരിച്ച് മുഖ്യമന്ത്രി.എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന ബാബുപോളിന്റെ നിര്യാണം കേരളത്തിന്റെ സാമൂഹ്യ- സാംസ്കാരിക മേഖലക്ക് കനത്ത നഷ്ടമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

സമൂഹത്തിലെ ചലനങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്കാരിക പ്രവർത്തകനെയാണ് ബാബു പോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. സാമൂഹിക പ്രതിബദ്ധതയോടെ സര്‍വീസിൽ പ്രധാന വകുപ്പുകളുടെ ചുമതലകൾ നിർവഹിക്കാനായ ബാബു പോൾ, സാംസ്കാരിക മുഖമുള്ള ഉദ്യോഗസ്ഥനായിരുന്നവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു ബാബു പോളിന്റെ അന്ത്യം.

error: Content is protected !!