അയോദ്ധ്യ വിഷയം ; ഹർജിക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

അയോധ്യയിലെ തർക്കഭൂമിക്ക് പുറത്ത് പൂജ നടത്താൻ അനുമതി തേടിയെത്തിയ ഹരജിക്കാരനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. അയോധ്യയിൽ പൂജ നടത്താൻ അനുമതി തേടിയെത്തിയ അമർനാഥ് മിശ്രക്കാണ് പരമോന്നത കോടതിയിൽ നിന്നും കടുത്ത വിമർശനം നേരിട്ടത്. നിങ്ങൾ ഈ രാജ്യത്തെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലേ എന്നാണ് കോടതി ചോദിച്ചത്.

അയോധ്യയിൽ പ്രത്യേക പൂജ നടത്താനും, ഇതുമായി ബന്ധപ്പെട്ട് എതിർത്ത് വിധി പുറപ്പെടുവിച്ച അലഹബാദ് ഹെെകോടതി വിധി പുനപരിശോധിക്കാനുമായി സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്. രാജ്യത്ത് സമാധാനത്തോടെ ജീവിക്കാൻ നിങ്ങളാരും അനുവദിക്കുന്നില്ലെന്നും, ആർക്കെങ്കിലുമൊക്കെ ആയിട്ട് ഇവിടെ പ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹരജി അലഹബാദ് ഹെെകോടതി തള്ളിയിരുന്നു. പുറമെ ഹരജിക്കാർക്ക് 5 ലക്ഷം രൂപ പിഴയും ഹെെകോടതി വിധിക്കുകയുണ്ടായി. ഹരജി തള്ളിയ സുപ്രീംകോടതി ഹെെകോടതി വിധിച്ച പിഴ ശരി വെക്കുകയും ചെയ്തു.

2010ൽ തർക്ക ഭൂമി മൂന്നായി ഭാഗിച്ച അലഹബാദ് ഹെെകോടതി, മൂന്നിൽ രണ്ട് ഭാഗം ഹിന്ദു കക്ഷികൾക്കും, ഒരു ഭാഗം സുന്നി വഖഫ് ബോർഡിനുമായി നൽകാൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് മൂന്ന് കക്ഷികളും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി.

തുടര്‍ന്ന് അയോദ്ധ്യ വിഷയത്തിൽ കക്ഷികളുമായി മധ്യസ്ഥ ചർച്ചകൾക്കായി റിട്ട. ജസ്റ്റിസ് എഫ്.എം ഇബ്രാഹിം കലീഫുള്ള, ശ്രീ ശ്രീ രവിശങ്കർ, അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരടങ്ങിയ മൂന്നം
ഗ പാനലിനെ ചീഫ് ജസ്റ്റിസ് അടങ്ങിയ ഭരണഘടനാ ബെഞ്ച് നിയമിക്കുകയുണ്ടായി. എട്ട് ആഴ്ച്ച സമയമാണ് ഇവർക്ക് കോടതി അനുവദിച്ചിരിക്കുന്നത്.

error: Content is protected !!