പിലാത്തറ മണ്ടൂരില്‍ വീണ്ടും വാഹനാപകടം; മിനി ലോറി തലകീഴായി മറിഞ്ഞു.

 

പയ്യന്നൂര്‍: പിലാത്തറ മണ്ടൂരില്‍ വാഹനാപകടം തുടര്‍ക്കഥയാവുന്നു. ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി. മണ്ടൂര്‍ ദേശീയിലാണ് അപകടം ഉണ്ടായത്.

മധുരപാനീയം കയറ്റി പോവുകയായിരുന്ന മിനി ലോറി ബസ്സിനു സൈഡു കൊടുക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. പരിയാരം പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തുടർച്ചയായി നിരവധി അപകടങ്ങൾ നടക്കാറുള്ള ഈ പാതയിൽ കഴിഞ്ഞ മാസം 20നുണ്ടായ വാഹനാപകടത്തില്‍ 5 മദ്രസാ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

error: Content is protected !!