കാഞ്ഞിരോട് വളവില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്.

കുടുക്കിമൊട്ട: കാഞ്ഞിരോട് വളവില്‍ വാഹനാപകടം. കാറുകള്‍ തമ്മിലാണ് കൂട്ടിയടിച്ചത്. കണ്ണൂര്‍ ഭാഗത്തു നിന്നും ചാലോട് ഭാഗത്തേക്ക് ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന മാരുതി കാറും സ്വിഫ്റ്റുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട മാരുതി കാര്‍ മരത്തില്‍ ഇടിച്ചതിനു ശേഷം പിന്നില്‍ ഉണ്ടായിരുന്ന സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് സാരമായ പരിക്കേറ്റു.

error: Content is protected !!