കണ്ണൂര്‍ ജില്ലയില്‍ പ്രശ്ന സാധ്യത ബൂത്തുകളില്‍  നിരീക്ഷണത്തിന് പ്രത്യേക സ്‌ക്വാഡുകള്‍; വൈകിട്ട് നാല് മണി മുതല്‍ ആറ് മണിവരെ പ്രത്യേക നിരീക്ഷണം.

ജില്ലയില്‍ പ്രശ്ന സാധ്യത ബൂത്തുകളില്‍ സ്വതന്ത്രവും നിര്‍ഭയവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഏറ്റവുമധികം പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വൈകിട്ട് നാല് മണി മുതല്‍ ആറ് മണിവരെയുളള്ള സമയം പ്രശ്നസാധ്യത ബൂത്തുകള്‍ പ്രത്യേക സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരിക്കും. വെബ്കാസ്റ്റ്, വീഡിയോ ചിത്രീകരണം എന്നിവക്ക് പുറമെയാണ് പ്രത്യേക നിരീക്ഷണ സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുള്ളത്.
ഡെപ്യൂട്ടി തഹസില്‍ദാരുടെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പൊലീസും വീഡിയോഗ്രാഫറുമടങ്ങിയതായിരിക്കും ഈ സ്‌ക്വാഡ്. ജില്ലയില്‍ 77 പ്രത്യേക നിരീക്ഷണ സ്‌ക്വാഡുകളെ വിന്യസിക്കും. ഇതിനു പുറമെ ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലും രണ്ട് വീതം എന്ന നിലയില്‍ ആകെ 22 സെക്ടര്‍ മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരവും നല്‍കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പവും പൊലീസും വീഡിയോ ചിത്രീകരണ സംഘവും ഉണ്ടാകും.

error: Content is protected !!