നാഗമ്പടം പാലം തകർക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.

കോട്ടയം : കോട്ടയം നാഗമ്പടത്തെ പാലം തകർക്കാനുള്ള ശ്രമം അധികൃതർ ഉപേക്ഷിച്ചു.
രണ്ടുതവണ ഇന്ന് സ്ഫോടനം നടത്തിയെങ്കിലും പാലത്തിന് കേടുപാടുകൾ ഒന്നും ഉണ്ടായില്ല. പാലം പൊളിക്കുന്ന പുതിയ രീതിയും തീയതിയും പിന്നീട് അറിയിക്കുമെന്ന് സുരക്ഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി ആരംഭിച്ചു.

നഗരത്തിലെ 60 വര്‍ഷം പഴക്കമുള്ള നാഗമ്പടം പാലം പൊളിക്കാനുള്ള നടപടികൾ രാവിലെമുതൽ തുടങ്ങിയതാണ്. ചെറുസ്ഫോടക വസ്തുകൾ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെയാവും പാലം തകർക്കാൻ ശ്രമിച്ചത്.

 

error: Content is protected !!