പോളിംഗ് ദിവസമായ നാളെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചന നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് നാളെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അറിയിപ്പ്. മിക്ക ജില്ലകളിലും ഉച്ചക്ക് ശേഷം ശക്തമായ മഴയുണ്ടാകും എന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ പരമാവധി പേരെ രാവിലെ തന്നെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. ശക്തമായ മഴ ഉണ്ടായാൽ പോളിംഗ് ശതമാനം കുറയുന്നത് പതിവാണ്. മഴകാരണം പോളിങ് ശതമാനം കുറയുന്നത് ആശങ്കയോടെയാണ് രാഷ്ട്രീയപാർട്ടികൾ കാണാറുള്ളത്. വോട്ട് ചെയ്യുന്നവർ രാവിലെ തന്നെ അതിനുവേണ്ടി ഒരുങ്ങുന്നത് ആവും ഉത്തമം

error: Content is protected !!