ഇ​രി​ട്ടി ച​ര​ളി​ല്‍ കാർബൈഡ് ഉ​പ​യോ​ഗി​ച്ച് പ​ഴു​പ്പി​ച്ച ഒ​ന്ന​ര കിന്‍റൽ മാ​ങ്ങ ന​ശി​പ്പി​ച്ചു

ഇ​രി​ട്ടി: ച​ര​ളി​ല്‍ വി​ഷ​പ​ദാ​ര്‍​ത്ഥം ഉ​പ​യോ​ഗി​ച്ച് പ​ഴു​പ്പി​ച്ച ഒ​ന്ന​ര കി​ന്‍റലോ​ളം മാ​ങ്ങ ഭ​ക്ഷ്യസു​ര​ക്ഷാ വി​ഭാ​ഗ​വും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ര്‍​ന്ന് പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. ഒ​രാ​ള്‍​ക്കെ​തി​രെ കേ​സെടു​ത്തു. ആ​രോ​ഗ്യ​ത്തെ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ന്ന കാ​ര്‍​ബൈഡ് ഉ​പ​യോ​ഗി​ച്ച് പ​ഴു​പ്പി​ച്ച മാ​ങ്ങ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ച​ര​ല്‍ ഓസി കു​ന്നി​ല്‍ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​ള്ള ഷെ​ഡി​ല്‍ നി​ന്നാ​ണ് മാ​ങ്ങ ക​ണ്ടെ​ത്തി​യ​ത്.  റ​ബര്‍ തോ​ട്ട​ത്തി​ല്‍ ഉ​ള്ള ഷെ​ഡി​ലാ​ണ് കാ​ന്‍​സ​റി​ന് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന മാ​രക വി​ഷ​പ​ദാ​ര്‍​ത്ഥ​മാ​യ കാ​ര്‍​ബൈഡ് ഉ​പ​യോ​ഗി​ച്ച് മാ​ങ്ങ പ​ഴു​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ​മാ​ങ്ങ പ​ഴു​ക്കാ​നാ​യി നി​റ​ച്ചു​വച്ച ബോ​ക്‌​സി​ന​ക​ത്തും ക​ട​ലാ​സി​ലും കാ​ര്‍​ബൈഡ് ക​ണ്ടെ​ത്തി.  പി​ട​കൂ​ടി​യ മാ​ങ്ങ​ക​ള്‍ ക​ത്തി​ച്ചുക​ള​ഞ്ഞു. ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് ഷെ​ഡ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. പ്ര​ദേ​ശ​ത്തെ വ​ട്ട​ക്കാ​ട്ടി​ല്‍ സ​ന്തോ​ഷാ​ണ് മാ​ങ്ങ പ​ഴു​പ്പി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.​ ഇ​യാ​ള്‍​ക്കെ​തി​രെ​യാ​ണ് ഭ​ക്ഷ്യസു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം കേ​സെടു​ത്തി​രി​ക്കു​ന്ന​ത്.​ ജി​ല്ലാ ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ സി. ​എ. ജ​നാ​ര്‍​ദന​ന്‍, പ​യ്യ​ന്നൂ​ര്‍ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ ഡോ​ക്ട​ര്‍ പി. ​ധ​ന​ശ്രീ, ബി​ന്ദു​രാ​ജ്, ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​വ​ര്‍​ത്ത​ക​രാ​യ സി. ​വി​നോ​ജ്,ജോ​ഷി ഫി​ലി​പ്പ്, ബി. ​വി​ഷ്ണു, കെ. ​ദീ​പു കു​മാ​ര്‍, എം.​പി. ശ്രു​തി തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

error: Content is protected !!