സംസ്ഥാനത്ത് കനത്ത ചൂട്: എൽനിനോ ഉണ്ടാകാൻ സാധ്യത

കൊച്ചി: കനത്ത ചൂടിനൊപ്പം ജൂണിൽ ആരംഭിക്കേണ്ട മഴയെ എൽനിനോ ബാധിച്ചേക്കുമെന്ന് സൂചന. ഇതിനോടകം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൂര്യാഘാതമുണ്ടായി. ചൂട് മൂന്ന് മുതൽ നാലു ഡിഗ്രി വരെ കൂടിയേക്കാമെന്നും വരും ദിവസങ്ങളിൽ സൂര്യാഘാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഈ സമയത്ത് ലഭിക്കേണ്ട വേനൽ മഴ സംസ്ഥാനത്ത് കൃത്യമായി ലഭിക്കാത്തതാണ് ചൂട് ക്രമാതീതമാകാനുള്ള ഒരു കാരണം. കാലാവസ്ഥാ വകുപ്പ് സൂര്യാഘാത സാധ്യത മുൻനിർത്തി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, മഴ ലഭിക്കാതിരിക്ക തക്കവണം പസഫിക് സമുദ്രത്തിൽ എൽനിനോ രൂപപ്പെടുന്നു എന്നാണ് മറ്റൊരു മുന്നറിയിപ്പ്. എൽനിനോ രൂപപ്പെട്ടത് ജൂണിൽ തുടങ്ങേണ്ട മൺസൂൺ ഓഗസ്റ്റ്, സെപ്റ്റംബർ വരെ നീണ്ടു പോയേക്കാം.

89 സെന്റിമീറ്റർ മഴയെങ്കിലും ജൂൺ – സെപ്റ്റംബർ കാലയളവിൽ ലഭിക്കണം. പത്ത് ശതമാനമെങ്കിലും മഴ കുറഞ്ഞാൽ അത് വരൾച്ചയെന്ന് വിലയിരുത്തപ്പെടും.എൽനിനോ പ്രതിഭാസത്തിൽ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് വീറ്റുന്ന കാറ്റ് എതിര്ദിശയിലേക്ക് വീശാം. സമുദ്രത്തിന്റെ ഉപരിതലം ക്രമാതീതമായി ചൂടായി അത് അന്തരീക്ഷത്തിലെ ചൂട് കൂടും. തുടർന്ന് കാറ്റിന്റെ ഗതി മാറി സമീപ പ്രദേശങ്ങളിലെ ചൂട് വർധിപ്പിക്കും. ഇന്ത്യ, ഇൻഡോനേഷ്യ, ഓസ്‌ട്രേലിയ, പെറു എന്നിവിടങ്ങളിലാണ് കൂടുതൽ പ്രഭാവമുണ്ടാകുക.

error: Content is protected !!