കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പ്; പത്തിൽ ആറ് സീറ്റും നേടി എസ്എഫ്ഐ മുന്നേറ്റം

 

കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് വിദ്യാർത്ഥി മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പത്തിൽ ആറ് സീറ്റും നേടി എസ്എഫ്ഐ മിന്നും വിജയം നേടി. ആകെ പോൾ ചെയ്ത 118 വോട്ടുകളിൽ 73 നേടിയാണ് എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചത്. മുന്നാട് പീപ്പിൾസ് കോളേജിലെ രണ്ടാംവർഷ എംഎ എക്കണോമിക്സ് വിദ്യാർത്ഥിയും കാസർഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ആൽബിൻ മാത്യു, മങ്ങാട്ടുപറമ്പ യൂണിവേഴ്സിറ്റി ക്യാമ്പസിലെ രണ്ടാംവർഷ എംസിജെ വിദ്യാർത്ഥിയും എസ്. എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായ റാംഷ സിപി,മാനന്തവാടി ഗവൺമെൻറ് കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും വയനാട് ജില്ലാ വൈസ് പ്രസിഡണ്ടുമായ മിഥുൻ ബാബു, കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ രണ്ടാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ അപർണ എസ് എൻ.പാലയാട് ക്യാമ്പസിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയും എസ്എഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ രാഹുൽ എ പി,കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ഗവേഷക വിദ്യാർത്ഥിയും എകെആർഎസ്എ ജില്ലാ സെക്രട്ടറിയുമായ രാകേഷ് എം.ബി,എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു . എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം കെ പി അമീർ ഉദ്ഘാടനം ചെയ്തു. ദിഷ്‌ണ പ്രസാദ്, ഷിബിൻ കാനായി, സിപി ഷിജു, മുഹമ്മദ് ഫാസിൽ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

error: Content is protected !!