കൊളംബോ സ്‌ഫോടനങള്‍ക്ക് പിന്നില്‍ തൗഹീദ് ജമാ അത്ത്: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ

ശ്രീലങ്കയിലെ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രാദേശിക ഇസ്ലാമിക ഭീകര സംഘടനയായ തൗഹീദ് ജമാഅത്ത് (എസ്എല്‍ടിജെ) ആണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. തൊട്ടു പിറകേ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ സര്‍ക്കാര്‍ വക്താവായ രജിതാ സെനരാന്റെയാണ് ഭീകരസംഘടനയെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഇന്ന് അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് ശ്രീലങ്ക അന്താരാഷ്ട്ര സഹായം തേടി.

പ്രാദേശികമായ ഭീകര സംഘടനയാണെങ്കിലും ഇവര്‍ക്ക് വേറെ ഏതെങ്കിലും രാജ്യങ്ങളില്‍ നിന്ന് പിന്തുണ കിട്ടിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവും മന്ത്രിയുമായ രജിതാ സെനരാന്റെ അറിയിച്ചു.

error: Content is protected !!