വീഡിയോ കൃത്രിമമല്ല, ഒളിക്യാമറ വിവാദത്തിൽ എം കെ രാഘവനെതിരെ കേസ്സെടുത്തു

എം പി യും കോഴിക്കോട് യു ഡി എഫ് സ്ഥാനാർത്ഥിയുമായ എം കെ രാഘവനെതിരെ പോലീസ് കേസ്സെടുത്തു. തിരഞ്ഞെടുപ്പിന് 24 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നടക്കാവ് പോലീസ് കേസെടുത്തത്.

അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്. നാളെത്തന്നെ കേസില്‍ അന്വേഷണം തുടങ്ങും. ഒരു ദേശീയ ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കോഴിക്കോട് ഹോട്ടല്‍ വ്യവസായം തുടങ്ങാന്‍ ആവശ്യമായ 15 ഏക്കര്‍ സ്ഥലം വാങ്ങാന്‍ അഞ്ചുകോടി രൂപ കൈക്കൂലി ചോദിച്ചെന്നാണ് ആരോപണം. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് യു ഡി എഫും രാഘവനും ആരോപിക്കുന്നത് .

error: Content is protected !!