മക്കളെ തല്ലിച്ചതച്ചു; കണ്ണൂർ വളപട്ടണത്ത് പിതാവ് അറസ്റ്റിൽ

വളപട്ടണം: സ്വന്തം വീട്ടിലെ സംരക്ഷകര്‍ തന്നെ കുട്ടികളെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ കേരളത്തില്‍ സജീവമാകുന്നു. ഒരു മാസത്തിനിടെ ഇത്തരത്തില്‍ രണ്ടു ജീവനുകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. ഇപ്പോഴിതാ കണ്ണൂരിലും സമാനമായ സംഭവം ഉണ്ടായിരിക്കുകയാണ്. പന്ത്രണ്ടും, എട്ടും വയസ് പ്രായമായ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ അഴിക്കോട് നീര്‍ക്കടവിലെ 41 കാരനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുന്ന ഇയാള്‍ മൂന്ന് മക്കളെയും ഉപദ്രവിക്കുന്നത് പതിവാണ്. പന്ത്രണ്ട്കാരനായ മൂത്ത മകന്റെ കൈപിടിച്ച് തിരിച്ച് പൊട്ടിക്കുകയും എട്ട് വയസുകാരിയെ നിലത്തടിക്കുകയുമായിരുന്നു. പരിക്കേറ്റ ഈ കുട്ടി കണ്ണൂരിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. മദ്യപിച്ചെത്തി നിരന്തരം ഇയാള്‍ ഭാര്യയെയും മക്കളെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുട്ടികളെ കക്കൂസിലെ ക്ലോസറ്റിലെ വെള്ളം കുടിപ്പിക്കുകയും ചെയ്യുമായിരുന്നു ഇയാളുടെ ശല്യം സഹിക്കവയ്യാതെ അയല്‍വാസികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

error: Content is protected !!