തമ്മിലടിക്ക് അവസാനം ; വയനാട്ടിൽ സിദ്ദിഖ് തന്നെ

വയനാട്ടിൽ ടി സിദ്ധിഖിനെ തന്നെ മത്സരിപ്പിക്കാൻ തീരുമാനമായി.ഉമ്മൻ ചാണ്ടിയുടെ ആവശ്യത്തിന് നേതൃത്വം വഴങ്ങുകയായിരുന്നു.വയനാട്ടിൽ സിദ്ധിഖിനെ തന്നെ മത്സരിപ്പിക്കണം എന്ന ആവശ്യത്തിൽ നിന്ന് ഉമ്മൻ ചാണ്ടി ഒരു അടി പോലും പിന്നോട്ട് പോയില്ല.ഇതോടെയാണ് കടുത്ത അതൃപ്തി അറിയിച്ച് ചെന്നിത്തല യോഗത്തിൽ നിന്നും ഇറങ്ങി കേരളത്തിലേക്ക് തിരിച്ചത്.

വടക്കൻ സീറ്റുകൾ ഭൂരിഭാഗവും എ ഗ്രൂപ്പ് പിടിച്ചെടുത്തു എന്ന് ഐ വിമർശിച്ചിരുന്നു.ഇതിനിടയിലാണ് സ്ഥാനാർത്ഥി നിർണ്ണയം ബാക്കി നിന്നിരുന്ന 4 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.വടകരയിൽ കെ മുരളീധരൻ,വയനാട്ടിൽ ടി സിദ്ധിഖ് ,ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ ,ആറ്റിങ്ങലിൽ അടൂർ പ്രകാശ് എന്നിവരെയാണ് കോൺഗ്രസ് മത്സരരംഗത്തിറക്കുന്നത്.

error: Content is protected !!