ഫേസ്‌ബുക്കിൽ കാസ്ട്രോയുടെ തിച്ചുവരവ് ; തുടക്കം മോദിക്കിട്ട്

ഇടതുപക്ഷത്തിന്റെ എക്കാലത്തെയും വൻമരം വീണ്ടും ഫേസ്ബുക്കിലേക്ക് തിരിച്ചുവന്നു.വർഷങ്ങളായി നിർജീവമായിക്കിടന്ന വിഎസിന്റെ പേജിൽ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് പോസ്റ്റ് പൊന്തിയത്.അതും ആദ്യകൊട്ട് മോദിക്കിട്ട് തന്നെ.

മറ്റ് രാഷ്ട്രീയക്കാരിൽ നിന്നെല്ലാം വ്യത്യസ്തമാണ് വിഎസ്സിന്റെ വിമർശനങ്ങൾ.എതിരാളിയുടെ കുറിക്ക് കൊള്ളുന്നവിധത്തിലാണ് അദ്ദേഹത്തിൻറെ ഓരോ നിലപാടുകളും.സ്വന്തം പാർട്ടിക്കെതിരെപോലും വിമർശനങ്ങൾ ഉന്നയിക്കാൻ മടികാണിക്കാത്ത ആർജവം തന്നെയാണ് വിഎസിനെ ജനകീയനാക്കുന്നതും പാർട്ടിക്കാരിൽ അപ്രിയനാക്കുന്നതും.പാർട്ടി മത്സരിപ്പിക്കാതെ ഇരുന്ന 2006 ൽ ജനങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി വിഎസിനെ മത്സരിപ്പിച്ച് മുഖ്യമന്ത്രി ആക്കിയത് മാത്രം മതി വിഎസിനെയും അദ്ദേഹത്തിന്റ നിലപാടുകളെയും മനസിലാക്കാൻ.

ഫേസ്‌ബുക്കിലേക്ക് രണ്ടാം വരവ് നടത്തുമ്പോൾ ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യമാണ് അദ്ദേഹം ഓർമ്മിപ്പിക്കുന്നത്.നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികൾക്കും ശിങ്കിടി മുതലാളികൾക്കും വിറ്റുകൊണ്ടിരിക്കുകയാണെന്ന് വിഎസ് ആരോപിച്ചു. നൂറ്റാണ്ടുകൾ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങൾ ജനങ്ങൾക്കിടയിൽ പടർത്തുന്ന വർഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളിൽ നിന്ന് തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്.

രാജ്യം പൂർണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകർക്കപ്പെടുന്നതിനു മുമ്പ് , മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിർണായക പോരാട്ടമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നാം കാണണമെന്നും വിഎസ് പറഞ്ഞു.

error: Content is protected !!