തുഷാർ തൃശൂരിൽ തന്നെ

ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയായാല്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവെക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനം രാജിവയ്ക്കണോ വേണ്ടയോ എന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുമെന്നും തുഷാര്‍ വ്യക്തമാക്കി.

വയനാട് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ടിനേയും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

error: Content is protected !!