വൈകിവന്ന വിവേകം ; വ്യാജരേഖ കേസിൽ ഫാദർ തേലക്കാടിന്റെയും ബിഷപ്പ് മനത്തോട്ടത്തിലിന്റെയും പേരുകൾ നീക്കാൻ ആലഞ്ചേരിയുടെ അപേക്ഷ

സിറോ മലബാർ സഭാ വ്യാജരേഖ വിവാദത്തിൽ എഫ്.ഐ.ആര്‍ തിരുത്താൻ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അപേക്ഷ നൽകി. ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിന്റെയും ഫാദർ പോൾ തേലക്കാട്ടിന്റെയും പേരുകൾ എഫ്.ഐ.ആറില്‍ നിന്ന് നീക്കണമെന്നാണ് അപേക്ഷയിൽ പറയുന്നത്. മേജർ സുപ്പീരിയേഴ്സിന് അയ്യച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കി അപമാനിക്കാൻ ശ്രമിച്ചു എന്ന കേസിൽ ഫാദർ പോൾ തേലക്കാടിനെതിരെയും ബിഷപ്പ് ജേക്കബ് മനത്തോട്ടത്തിനെതിരെയും പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. സിറോ മലബാർ സഭക്ക് വേണ്ടി ഫാദർ ജോബി മാപ്രക്കാവിൽ നൽകിയ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. എന്നാൽ ഇവരുടെ പേരുകൾ എഫ്.ഐ.ആറിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അപേക്ഷ നൽകിയിരിക്കുന്നത്. ഫാദർ പോൾ തേലക്കാടിന്റെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയും പേരുകൾ എഫ്.ഐ.ആറിൽ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഫാദർ പോൾ തേലക്കാട് രേഖകൾ ജേക്കബ് മനത്തോടത്തിന് കൈമാറുകയും ഇദ്ദേഹം ഇത് സിനഡിൽ സമർപ്പിച്ചു എന്ന് മാത്രമാണ് പരാതിയിൽ പറഞ്ഞിരുന്നത് .

വ്യാജ രേഖയുണ്ടാക്കിയവർക്കെതിരെ നടപടിയുണ്ടാവണമെന്ന് മാത്രമാണ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ എഫ്.ഐ.ആറിൽ വന്ന പിശക് തിരുത്താൽ അപേക്ഷ നൽകിയിട്ടുണ്ട്.സഭയിലെ മേജർ സുപ്പൂരിയേഴ്സിനും പ്രൊവിൻഷ്യൽമാർക്കും അയച്ച കത്തിലാണ് ജോർജ്ജ് ആലഞ്ചേരി ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. നേരത്തെ വ്യാജരേഖ വിവാദത്തിൽ ഫാദർ പോൾ തേലക്കാടിനെതിരെയും ജേക്കബ് മനത്തോട്ടത്തിനെതിയും കേസെടുത്തത് വിവാദത്തിന് കാരണമായിരുന്നു.

error: Content is protected !!