കണ്ണൂർ കാവുംഭാഗത്ത് സ്റ്റീൽ ബോംബ് കണ്ടെത്തി

File Image

കാവുംഭാഗം ഇടത്തട്ട്‌ദേവീക്ഷേത്രം വളപ്പിൽ ഒരുസ്റ്റീല്‍ ബോംബ് കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് എസ്.ഐ എ. അഷ്‌റഫിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിൽ ബോംബ് കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ ചുറ്റു മതിലിനോട് ചേര്‍ന്നാണ് ബോംബ് കാണപ്പെട്ടത്.

കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് ബോബ് നിര്‍വീര്യമാക്കി. വലിയ സ്റ്റീല്‍ ബോംബായിരുന്നെന്ന് പൊലിസ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊലിസ് പരിശോധന കര്‍ശനമാക്കിയിരുന്നു.

error: Content is protected !!