ഇത് രേവതിയോ , കെ കെ ഷൈലജ ടീച്ചറോ ?

നിപ വൈറസിന്റെ കഥ പറയുന്ന ആഷിക് അബു ചിത്രം വൈറസിലെ രേവതിയുടെ വേഷമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാ വിഷയം.രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമ കേരളത്തെ പിടിച്ചുകുലുക്കിയ നിപയുടെ കഥയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ആരോഗ്യ മന്ത്രിയായി എത്തുന്നത് രേവതിയാണ്.എന്നാൽ ഇത് ആരോഗ്യ മന്ത്രി കെ കെ ശൈലജ തന്നെയാണ് അതോ രേവതി ആണോ എന്ന സംശയമാണ് സിനിമ പ്രേമികൾക്ക്.നിപ വൈറസിന്റെ സമയത്ത് മാതൃകാപരമായ പ്രവർത്തങ്ങളാൽ ശ്രദ്ധിക്കപെട്ട മന്ത്രിയാണ് കെ കെ ശൈലജ.അതുകൊണ്ട് തന്നെ രേവതിയുടെ വേഷം ശക്തമായ ഒന്നാകും എന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.

മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ, റഹ്മാന്‍, ഇന്ദ്രന്‍സ്, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയ വന്‍ താരനിരയാണ് വൈറസില്‍ അണിനിരക്കുന്നത്.

error: Content is protected !!