രാഹുൽ കേരളത്തിൽ വന്നാൽ … – കുമ്മനം പറയുന്നു !!

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​ന്പോ​ൾ സി​പി​എം ന​യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. അ​മേ​ത്തി​യി​ൽ തോ​ൽ​വി ഭ​യ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് രാ​ഹു​ൽ കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം സി​പി​എം ത​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ശ്ര​മി​ക്കു​ന്ന​ത്. ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി രാ​ഹു​ലു​മാ​യി കൈ​കോ​ർ​ത്ത് പി​ടി​ച്ചി​രു​ന്നു. അ​തി​നാ​ൽ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫ് മ​ത്സ​രി​ക്കു​മോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ജെ​പി തോ​ൽ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ ആ​രാ​ണ് ജ​യി​ക്കേ​ണ്ട​തെ​ന്ന് സി​പി​എം പറയണം. ശ​ത്രു​വി​ന്‍റെ ശ​ത്രു മി​ത്ര​മാ​ണെ​ന്ന് പ​റാ​യ​തെ പ​റ​യു​ന്ന സി​പി​എം ചി​ത്രം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

error: Content is protected !!