പയ്യന്നൂരിൽ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റിന്റെ മിന്നൽ റെയ്‌ഡ്‌ ; 60 ബസ്സുകൾക്കെതിരെ കേസ്

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ മി​ന്ന​ല്‍​പ​രി​ശോ​ധ​ന​യി​ല്‍ 60 ബ​സു​ക​ള്‍​ക്കെ​തി​രേ കേ​സ്. ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ലെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സേ​ഫ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച സ്ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ല ബ​സു​ക​ളി​ലും എ​യ​ര്‍​ഹോ​ണ്‍ ഘടിപ്പിച്ച​താ​യും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​താ​യും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ചി​ല ബ​സു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ മ്യൂ​സി​ക് സി​സ്റ്റം അ​ഴി​ച്ചു​മാ​റ്റി. കാ​ഴ്ച​യ്ക്കു ത​ട​സ​മാ​കു​ന്ന അ​ല​ങ്കാ​ര​ങ്ങ​ളും നീ​ക്കം​ചെ​യ്തു.

അ​ന്ധ​ര്‍, സ്ത്രീ​ക​ള്‍, വി​ക​ലാം​ഗ​ര്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ തു​ട​ങ്ങി​യ സം​വ​ര​ണ​ങ്ങ​ള്‍ ചി​ല ബ​സു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് 60 ബ​സു​ക​ള്‍​ക്കെ​തി​രേ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് കേ​സെ​ടു​ത്ത​ത്. മൂ​ന്നു​ദി​വ​സ​ത്തി​ന​കം അ​ത​ത് ആ​ര്‍​ടി​ഒ ഓ​ഫീ​സു​ക​ളി​ല്‍ ഈ ​ബ​സു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കു ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

എം​വി​ഐ​മാ​രാ​യ പി.​സു​ധാ​ക​ര​ന്‍, പി.​ശ്രീ​നി​വാ​സ​ന്‍, എ​ന്‍.​ആ​ര്‍. റി​ജി​ന്‍, ടി.​പി.​വ​ത്സ​രാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​തി​ന​ഞ്ച് എ​എം​വി​മാ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് ആ​ര്‍​ടി​ഒ എം.​പി.​സു​ഭാ​ഷ് പ​റ​ഞ്ഞു.

error: Content is protected !!