ജനപക്ഷം എൻഡിഎ യിൽ ചേർന്നേക്കും

പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നേക്കും. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. തീരുമാനം അഞ്ച് ദിവസത്തിനകം എടുക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

ഇരുമുന്നണികളുമായി ഒന്നിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ നീക്കമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!