ഓച്ചിറ കേസ് ; പെൺകുട്ടിയുടെ എല്ലാ രേഖകളും ഹാജരാക്കാൻ നിർദ്ദേശം

കൊല്ലം ഓച്ചിറയിൽ രാജസ്ഥാനി പെണ്‍കുട്ടിയെ കാണാതായ കേസില്‍ പെണ്‍കുട്ടിയുടെ എല്ലാ രേഖകളും ഹാജരാക്കാൻ അന്വേഷണ സംഘത്തിന്റെ നിര്‍ദേശം . ആധാർ കാർഡ് അടക്കമുള്ള രേഖകൾ വീട്ടുകാര്‍ ഹാജരാക്കണം. പ്രായപൂർത്തിയായെന്ന് പെണ്‍കുട്ടിയും പ്രതിയായ മുഹമ്മദ് റോഷനും പൊലീസിന് മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. മുംബൈയില്‍ കണ്ടെത്തിയ മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും നാളെ രാവിലെ ഓച്ചിറയിൽ എത്തിക്കും.

error: Content is protected !!