മോദി ദക്ഷിണേന്ത്യയിൽ മത്സരിക്കില്ല ; രാഹുലോ ?

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കും എന്ന അഭ്യൂഹങ്ങൾക്ക് വിരാമം.ബാംഗ്ളൂർ സൗത്തിൽ നിന്നും മോദി മത്സരിക്കും എന്നായിരുന്നു കേട്ടിരുന്നത്.എന്നാൽ കഴിഞ്ഞ ദിവസം വന്ന സ്ഥാനാര്ഥിപ്പട്ടികയിൽ ഇവിടെ നിന്നും മത്സരിക്കാൻ നറുക്ക് കിട്ടിയിരിക്കുന്നത് തേജ്വസി സൂര്യക്കാണ്.ഇതോടെയാണ് പ്രധാനമന്ത്രി ഇവിടെ മത്സരിക്കില്ല എന്ന് ഉറപ്പായത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കും എന്ന വാർത്തകൾ വന്നതോടെയാണ് മോദിയും ദക്ഷിണേന്ത്യ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ടുകൾ വന്നത്.ബിജെപി കോട്ട ആയ ബാംഗ്ലൂർ സൗത്ത് തിരഞ്ഞെടുക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ.

അതേസമയം, രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. പന്ത്രണ്ടാം പട്ടിക പുറത്തിറക്കിയ ശേഷവും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചില്ല. തീരുമാനമെടുത്തിട്ടില്ലെന്നാണ് കോൺഗ്രസ് പ്രതികരണം. ഇന്ന് രാവിലെ പത്ത് മണിക്ക് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വയനാട് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. ഇന്നലെ രാത്രി വൈകി പ്രഖ്യാപിച്ച 12 മത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജെ ഡി എസ് കോൺഗ്രസിന് തിരികെ നൽകിയ ബംഗ്ലുരൂ നോർത്തിലിലെ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അതേസമയം സ്വന്തം പ്രചാരണത്തിൽ നിന്ന് പിന്മാറിയ ടി സിദ്ദിഖ് രാഹുൽ എത്തുമെന്ന കണക്കുകൂട്ടലിൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ സജീവമാണ്.

error: Content is protected !!