കോവളത്ത് ഡ്രോൺ നിരീക്ഷണം ; പോലീസ് അന്വേഷണം തുടങ്ങി

കോ​വ​ളം, കൊ​ച്ചു​വേ​ളി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രോ​ണ്‍ പ​റ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. കോ​വ​ള​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ പോ​ലീ​സാ​ണ് ഡ്രോ​ണ്‍ കാ​മ​റ ശ്ര​ദ്ധി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സും ഇ​ന്‍റ​ലി​ജ​ൻ​സും സം​യു​ക്ത അ​ന്വേ​ഷ​ണം തു​ട​ങ്ങി.

വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഡ്രോ​ൺ ക​ണ്ടെ​ത്തി​യ​ത്. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ കേ​ര​ള​മു​ൾ​പ്പ​ടെ​യു​ള്ള തീ​ര​മേ​ഖ​ല​ക​ളി​ൽ അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കെ​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രോ​ൺ പ​റ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

error: Content is protected !!