തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മുഖ്യ ചർച്ചയായി റബ്ബർ

കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ റബ്ബർ ഉല്‍പാദനം ഉള്ള മണ്ഡലമാണ് കോട്ടയം. അതുകൊണ്ടുതന്നെ ഇത്തവണ കോട്ടയത്തെ തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാ വിഷയങ്ങളിൽ ഒന്നായി റബർ മാറിയിരിക്കുന്നു. റബർ കർഷകർക്ക് വേണ്ടി വലിയ വാഗ്ദാനങ്ങളാണ് സ്ഥാനാർത്ഥികൾ നല്‍കുന്നത്.

സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി വിഷയങ്ങൾ ചർച്ച ആകുമെങ്കിലും എല്ലാത്തവണയും കോട്ടയം മണ്ഡലത്തിൽ പ്രധാന ചർച്ചയാകുന്നത് റബർ തന്നെയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന ദുരിതത്തിലാക്കിയത്. വിലയിടിവും സബ്സിഡിയും അടക്കം വലിയ പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്. ആയതുകൊണ്ടുതന്നെ കർഷകർക്ക് സ്ഥാനാർഥികൾ നൽകുന്ന വാഗ്ദാനങ്ങളും വലുതാണ്.

error: Content is protected !!