ഓച്ചിറ കേസ് ; പെൺകുട്ടിയും യുവാവും ഒളിച്ചോടിയതെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ

കൊല്ലം ഓച്ചിറയിൽ നിന്നും കാണാതായ പെൺകുട്ടിയെ തട്ടികൊണ്ട് പോയതല്ല എന്ന് മുഹമ്മദ് റോഷൻ സ്വകാര്യ മാധ്യമത്തോട്.കൊല്ലത്ത് താമസിച്ചിരുന്ന രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ മകളെ മുഹമ്മദ് റോഷൻ തട്ടികൊണ്ട് പോയി എന്ന പരാതിയിലായിരുന്നു പോലീസ് കേസ് അന്വേഷിച്ചിരുന്നത്.

എന്നാൽ മുംബൈയിൽ നിന്നും സ്വകാര്യ വാർത്താചാനലിനോട് പ്രതികരിച്ച റോഷനും പെൺകുട്ടിയും സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ പോന്നത് എന്ന് പറഞ്ഞതായാണ് ചാനൽ റിപ്പോർട്ട് ചെയ്തത്.ഇത് സംബന്ധിച്ച് കൂടുതൽ വിവിരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.2 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വീട്ടിൽ അറിഞ്ഞിട്ടും സമ്മതിക്കാതെ വന്നതോടെയാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത് എന്നായിരുന്നു റോഷന്റെ പ്രതികരണം.

സ്വന്തം ഇഷ്ട്ടരാകരമാണ് റോഷനൊപ്പം പോന്നത് എന്ന് പെൺകുട്ടിയും പറഞ്ഞതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ തനിക്ക് 18 വയസ്സ് തികഞ്ഞതായി പെൺകുട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച രേഖകൾ ഒന്നും കാണിക്കാൻ പെൺകുട്ടി തയ്യാറായില്ല എന്നും സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു.

error: Content is protected !!