കണ്ണൂർ നഗരത്തിൽ കൗമാരക്കാരുടെ രാത്രി കറക്കം ; വലവിരിച്ച് പോലീസ്

രാത്രികാലങ്ങളിൽ കറങ്ങി നടക്കുന്ന കൗമാരക്കർക്കെതിരെ നടപടിയുമായി പോലീസ്.ചൊവ്വാഴ്ച്ച് രാത്രി ഇത്തരത്തിൽ 12 കൗമാരക്കാരെ പിടികൂടിയതായി കണ്ണൂർ ടൌൺ പോലീസ് പറഞ്ഞു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാത്രികാലങ്ങളിൽ വാഹന പരിശോധന കർശനമാക്കിയപ്പോഴാണ് ഇത്തരം രാത്രി യാത്രികരെ പിടികൂടാനായത്.വീട്ടിൽ നിന്നും ആരുമറിയാതെ രാത്രി സവാരിക്ക് ഇറങ്ങുന്നവരാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി.കസ്റ്റഡിയിലെടുത്തവരെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയക്കുക ആയിരുന്നു.

കണ്ണൂരിൽ പിടിയിലായ മയക്കുമരുന്ന് സംഘത്തിൽ നിന്ന് ഇത്തരം രാത്രി സഞ്ചാരികളായ കൗമാരക്കാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

error: Content is protected !!